NEWS

കെഎസ്ആർടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും മര്‍ദ്ദിച്ച കേസിൽ ഒരാള്‍ അറസ്റ്റിൽ

കായംകുളം : സ്കൂട്ടറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച്‌ കെ.എസ്.ആര്‍.സി സൂപ്പര്‍ ഫാസ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും തടയാൻ ശ്രമിച്ച യാത്രക്കാരനെയും ക്രൂരമായി മര്‍ദ്ദിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി.രണ്ടാമന്‍ ഒളിവിലാണ്. ഇരുവരും കായംകുളത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരാണ്.

കായംകുളം വളയിക്കകത്ത് രാഹുല്‍ (27) ആണ് പിടിയിലായത്.കൂട്ടൂകാരൻ ചേരാവള്ളി സ്വദേശി മാഹിന്‍ (22) ഒളിവിലാണ്.കായംകുളം കുന്നത്താലുംമൂട് ജംഗ്ഷനില്‍ വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ ബിനു (45), കണ്ടക്ടര്‍ ഷാജഹാന്‍ (44), യാത്രക്കാരനായ കൊല്ലം ബിജു ഭവനില്‍ ബിജു (42) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കായംകുളം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Signature-ad

പൊതുഗതാഗതം തടസ്സപ്പെടുത്തുക, അന്യായമായി തടഞ്ഞുവെയ്ക്കുക, ആയുധം കൊണ്ട് ആക്രമിയ്ക്കുക, പൊതു സ്ഥലത്ത് അസഭ്യം പറയുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Back to top button
error: