KeralaNEWS

സഹപാഠിയായ പെൺകുട്ടിയെ ഇരുത്തി നടുറോഡിൽ ബൈക്കുമായി അഭ്യാസം; നാട്ടുകാർ യുവാവിനെ തല്ലിച്ചതച്ചു

തൃശൂര്‍ ചീയാരത്ത് സഹപാഠിയായ പെൺകുട്ടിയെ ഇരുത്തി നടുറോഡിൽ ബൈക്കുമായി അഭ്യാസം കാണിച്ച യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു.ബൈക്കിന്റെ മുന്‍വശം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തവേ പെണ്‍കുട്ടി ബൈക്കില്‍ നിന്നും താഴെവീഴുകയായിരുന്നു.ഇതോടെ ഓടിയെത്തിയ നാട്ടുകാർ ക്ഷുഭിതരാകുയും  യുവാവ് ഇവരോട് തിരികെ തട്ടിക്കയറുകയുമായിരുന്നു.ഇതോടെ നാട്ടുകാർ യുവാവിനെ ആക്രമിക്കുകയായിരുന്നു.ആക്രമത്തിൽ തലയ്ക്കു പരിക്കേറ്റ തൃശൂര്‍ ചേതന ഇന്‍സ്റ്റിട്യൂട്ടിലെ ബിരുദ വിദ്യാര്‍ത്ഥിയായ അമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആന്റോ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

തൃശൂര്‍ ചേതന ഇന്‍സ്റ്റിട്യൂട്ടിലെ ബിരുദ വിദ്യാര്‍ത്ഥിയായ അമല്‍ സഹപാഠിക്കൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്കിന്റെ മുന്‍വശം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തവെയാണ് ബൈക്കിന്റെ പിറകിലിരുന്ന പെണ്‍കുട്ടി താഴെ വീണത്. ഇതു കണ്ട് നാട്ടുകാര്‍ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ അമല്‍ നാട്ടുകാരില്‍ ഒരാളെ തല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പിന്നീട് നാട്ടുകാരും അമലും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അമലിനെ കല്ലു കൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു.

 

Signature-ad

 

അമലിന്റെ പരാതിയില്‍ ഒല്ലൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്.അമല്‍ മര്‍ദ്ദിച്ചെന്ന ഡേവിസിന്റെ പരാതിയില്‍ അമലിനെതിരെയും കേസെടുത്തിട്ടുണ്ട് അമലും കൂട്ടുകാരും പ്രദേശത്ത് സ്ഥിരം ബൈക്ക് റേസിംഗ് നടത്താറുണ്ടെന്നും ഒല്ലൂര്‍ പൊലീസ് പറഞ്ഞു.

Back to top button
error: