KeralaNEWS

കറുകച്ചാൽ സംഭവം;പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവച്ചതെങ്കിൽ ഇടപെടാന്‍ കഴിയില്ലെന്ന് കോട്ടയം എസ്‌പി

കോട്ടയം: കറുകച്ചാലിൽ പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പരസ്പരം കൈമാറിയതെങ്കിൽ ഇടപെടാൻ കഴിയില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ.പരസ്പര സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്നത് കുറ്റകരമാവില്ലെന്നും ഇതില്‍ കേസെടുത്താല്‍ കോടതി വിധിക്ക് എതിരാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

പരാതി ഉള്ള കേസില്‍ മാത്രമേ പൊലീസിന് നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ.കറുകച്ചാലിൽ പങ്കാളികളെ പങ്കുവെച്ചതില്‍ നിലവില്‍ ചങ്ങനാശേരി സ്വദേശിനി നൽകിയ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചതായി ഭാര്യ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട് എസ്‌പി ഡി. ശിൽപ്പ വ്യക്തമാക്കി.

 

Signature-ad

ഈ പരാതിയില്‍ ഒന്‍പത് പ്രതികളാണ് ഉള്ളത്. സംഭവത്തില്‍ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്നായിരുന്നു ഇരയുടെ സഹോദരന്റെയും  വെളിപ്പെടുത്തല്‍.ആവശ്യം വിസമ്മതിച്ചപ്പോൾ ഭര്‍ത്താവ് കുഞ്ഞുങ്ങളെ ഭീക്ഷണിപ്പെടുത്തിയതായും സഹോദരന്‍ പറഞ്ഞിരുന്നു.വീട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞുവെന്നും ഇരയുടെ സഹോദരന്‍ വ്യക്തമാക്കിയിട്ടുണ്ട്.ബലാത്സംഗ കേസായാണ് ഇത് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

 

സ്വവർഗബന്ധം ഉൾപ്പെടെ, പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ഏതുതരം ലൈംഗിക ബന്ധവും കുറ്റകരമല്ലെന്നു സുപ്രീം കോടതിയുടെ വിധിയുണ്ട്.ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377–ാം വകുപ്പിൽ ‘പ്രകൃതിവിരുദ്ധ’ ലൈംഗികബന്ധത്തെ കുറ്റകരമാക്കുന്ന വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചു റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ ഈ ചരിത്രപ്രധാനമായ വിധി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് 2018 സെപ്റ്റംബറിൽ വിധി പ്രസ്താവിച്ചത്.

 

പരസ്‌പര സമ്മതത്തോടെയുള്ള വിവാഹേതര ബന്ധം കുറ്റകരമല്ല.വിവാഹേതര ബന്ധം കുറ്റകൃത്യമായി കണ്ടാൽ അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

 

Back to top button
error: