58 വയസ്സുള്ള അമ്മയെ വായിൽ തുണി തിരുകി ബലാത്സംഗം ചെയ്ത് സ്വന്തം മകൻ.ദക്ഷിണ കന്നടയിലെ പുട്ടൂര്‍ താലൂക്കിലാണ് ഞെട്ടിക്കുന്ന സംഭവം.അമ്മയുടെ പരാതിയിൽ പിന്നീട് പോലീസ് മകനെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.രാത്രി ഉറങ്ങാൻ കിടന്ന അമ്മയുടെ മുറിയിലെത്തിയ മകൻ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.മകന്റെ ലൈംഗിക അതിക്രമത്തെ അമ്മ ചെറുത്തപ്പോൾ വായിൽ തുണി തിരുകി.തുടർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ അമ്മയെ ഭീഷണിപ്പെടുത്തി.വെളുക്കുവോളം അക്രമം തുടർന്നു.അവശയായ അമ്മ തന്നെയാണ് പോലീസിൽ അറിയിച്ചത്.ഇവർ പിന്നീട് സര്‍ക്കാർ ആശുപത്രിയിൽ ചികിത്സ തേടി.