KeralaNEWS

അറിയാതെ പോകരുത്, താറാവ് മുട്ടയുടെ ഗുണങ്ങൾ

പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും.അതേപോലെ ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനവും ഒരു താറാവു മുട്ടയില്‍ നിന്ന് ലഭിക്കും.എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിന് സഹായിക്കുന്നത്.

 

കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും താറാവു മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വൈറ്റമിന്‍ എ. തിമിരം തുടങ്ങിയ പല  പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു മരുന്ന് കൂടിയാണ് താറാവ് മുട്ട.തലച്ചോറിന്റെ ആരോഗ്യത്തിനൂം ഇത് ഏറെ ഉത്തമമാണ്.പ്രത്യേകിച്ചു കുട്ടികള്‍ക്ക്.

Signature-ad

 

ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാൻ ഇതിലെ ഘടകങ്ങള്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി താറാവ് മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിനും വളരെ മികച്ചതാണ്. ഹൃദ്രോഗത്തിനും ക്യാൻസറിനും കാരണമാകുന്നവയെ ഇത് നശിപ്പിക്കുമെന്ന് ​പഠനങ്ങൾ പറയുന്നു.

 

കോഴിമുട്ടയേക്കാള്‍ ആരോഗ്യദായകരമാണ് താറാവു മുട്ട.ഒരു താറാവ് മുട്ടയിൽ 9 ഗ്രാം പ്രോട്ടീനും ഒരു കോഴിമുട്ടയിൽ 6 ഗ്രാം പ്രോട്ടീനിമാണ് അടങ്ങിയിരിക്കുന്നത്. സെലേനിയം, അയേണ്‍ എന്നിവയുടെ ഉറവിടം കൂടിയാണ് താറാവുമുട്ട. സലേനിയം തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഒന്നാണ്. അയേണ്‍ രക്തമുണ്ടാകാനും ഓക്‌സിജന്‍ കോശങ്ങളിലെത്തിയ്ക്കാനും സഹായിക്കും. ഇതിനു പുറമെ ഇതില്‍ സിങ്ക്, ഫോസഫറസ്, കാല്‍സ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി12 എന്നിവയും താറാമുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

Back to top button
error: