ആലപ്പുഴ: മദ്യലഹരിയില്‍ മാതാവിനെ ക്രൂരമായി മർദ്ദിച്ച സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു.കരീലക്കുളങ്ങര മുട്ടം ആലക്കോട്ടില്‍ സുബോധിനെയാണ് (37) സഹോദരന്റെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളെ ഹരിപ്പാട് ജുഡീഷ്യന്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് കരീലക്കുളങ്ങര എസ്.ഐ. എ. ഷഫീക്ക് പറഞ്ഞു.കേസിെന്റ എഫ്.ഐ.ആര്‍. റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ സൈന്യത്തിനു കൈമാറുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
70കാരിയായ ശാരദയെയാണ് മകന്‍ സുബോധ് അതിക്രൂരമായി മര്‍ദിച്ചത്.ഇയാളുടെ സഹോദരൻ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവധിക്ക് നാട്ടിലെത്തിയതായിരുന്നു സുബോധ്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ അയാള്‍ അമ്മയുടെ വളയും മാലയും ഊരിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതാണ് മര്‍ദനത്തിന് കാരണം.