IndiaNEWS

മോദിയുടെ പിൻഗാമിയാകാൻ യോഗി

2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് 2024 ൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സലാണെന്ന്  വേണമെങ്കിൽ പറയാം.2024 ൽ ഇന്ത്യ ആരു ഭരിക്കുമെന്ന സൂചന നൽകാൻ പോലും പ്രാപ്തമാണ് യു.പി നിയമസഭാ ഫലം.അതുകൊണ്ട് തന്നെയാണ് യു.പി തിരഞ്ഞെടുപ്പ് ഇത്രമേൽ ശ്രദ്ധേയമാകുന്നതും. ബിജെപിയെ സംബന്ധിച്ചിടത്തോളം യുപിയിലെ ഇലക്ഷൻ അവർക്ക് എന്നുമൊരു അഭിമാന പോരാട്ടം കൂടിയാണ്.
 എന്നാൽ ഇത്തവണ അതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ഉത്തർപ്രദേശിൽ ഭരണത്തുടർച്ച നേടിയാൽ കേന്ദ്രത്തിൽ യോഗിയുടെ വാഴ്ചയാണ് പലരും പ്രവചിക്കുന്നത്. മോദിയുടെ പിൻഗാമിയായി 2024 ലേക്ക് യോഗിയുടെ സാധ്യത കൽപിക്കുന്നവരും വിരളമല്ല.
മോദി തരംഗം ആഞ്ഞടിച്ച 2017ൽ 403 ൽ 325 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനാർഥിയെ പോലും പ്രഖ്യാപിക്കാതെ ആയിരുന്നു അന്ന് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. വൻവിജയത്തിന് ശേഷം അപ്രതീക്ഷിതമായാണ് യോഗി ആദിത്യനാഥിലേക്ക് മുഖ്യമന്ത്രി സ്ഥാനമെത്തിയത്. എന്നാൽ ഇത്തവണ കണ്ണുകളെല്ലാം യോഗി ആദിത്യനാഥിലേക്കാണ്. 35 വർഷത്തിന് ശേഷം ഒരു മുഖ്യമന്ത്രിക്ക് സംസ്ഥാനത്ത് ഭരണത്തുടർച്ച ലഭിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.ഭരണത്തുടർച്ച നേടിയാൽ മോദിയുടെ പിൻഗാമിയായി യോഗി മാറും എന്നതിന് യാതൊരു സംശയവുമില്ല.
543 ലോക്സഭ സീറ്റുകളിൽ 80 എണ്ണം, 403 നിയമസഭ സീറ്റുകൾ, 245 രാജ്യസഭ സീറ്റുകളിൽ 31 എണ്ണം, 100 അംഗ നിയമസഭ കൗൺസിൽ. 15കോടി വോട്ടർമാർ പങ്കെടുക്കുന്ന വമ്പൻ തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ യു.പി പിടിച്ചാൽ ഇന്ത്യ പിടിച്ചു എന്നത് കേവലം ഒരു പ്രയോഗം മാത്രമല്ല. വസ്തവം തന്നെ ആണ്. 202 ആണ് സംസ്ഥാനത്ത് ഭരണം പിടിക്കാൻ വേണ്ട മാന്ത്രിക സംഖ്യ. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 തിയ്യതികളിലായി ഏഴ് ഘട്ടമായാണ് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ്.

Back to top button
error: