NEWS

വയനാടിൻ്റെ പുത്രൻ റിയാസ് വൈകല്യങ്ങളെ അതിജീവിച്ച് ഡിസൈബിൾ ക്രിക്കറ്റ് ടീമിലേക്ക്

ജന്മനാ റിയാസിന്റെ വലതു കാൽ കുറച്ച് ചെറുതാണ്. പക്ഷേ ചെറുപ്പം മുതൽ ക്രിക്കറ്റ് റിയാസിന് ലഹരിയായിരുന്നു. സ്കൂൾ വിദ്യഭ്യാസ കാലം തൊട്ടേ  ക്രിക്കറ്റിനോടുള്ള താല്പര്യം റിയാസിൽ  ഒരു ഹരമായി കൂടെ ചേർന്നു. വികലാംഗർക്കുള്ള ‘ദിവ്യാങ്ങ് ക്രിക്കറ്റ് കൺട്രോൾ  ബോർഡ്‌ ഓഫ് ഇന്ത്യ’യുടെ ഓൺലൈൻ മത്സരത്തിന് ചേർന്ന റിയാസ് തൃശൂരിൽ നടന്ന ക്രിക്കറ്റ്  ചാമ്പ്യൻഷിപ്പ്  മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ൽപ്പറ്റ: വിധിയോട് പടപൊരുതിയാണ് ആ ചെറുപ്പക്കാരൻ കേരള ഡിസൈബിൾ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വെണ്ണിയോട് കുന്നത്ത് പീടികയിൽ കുഞ്ഞിമുഹമ്മദ്, നബീസ ദമ്പതികളുടെ മകനായ  റിയാസ് വയനാടിൻ്റെ  അഭിമാനമായി മാറിയിരിക്കുകയാണ് ഇപ്പോൾ.

ജന്മനാ റിയാസിന്റെ വലതു കാൽ കുറച്ച് ചെറുതായിരുന്നിട്ടും, അതൊന്നും ലവലേശം കണക്കിലെടുക്കാതെ, ചെറുപ്പം മുതൽ ക്രിക്കറ്റ് റിയാസിന് ലഹരിയായിരുന്നു. സ്കൂൾ വിദ്യഭ്യാസ കാലം മുതൽ  ക്രിക്കറ്റിനോടുള്ള താല്പര്യം റിയാസിൽ  ഒരു ഹരമായി കൂടെ ചേർന്നു. ക്രിക്കററ് മാത്രമായി പിന്നെ എല്ലാം. പത്താം തരം  വരെ ഡബ്ലിയു.എം.ഒ സ്കൂളിലും, പ്ലസ് ടു വിദ്യാഭ്യാസം പിണങ്ങോട് സ്കൂളിലും പൂർത്തിയാക്കിയ റിയാസ് ഇപ്പോൾ ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുകയാണ്.
ഈ അവസരത്തിലാണ് വികലാംഗർക്കുള്ള ‘ദിവ്യാങ്ങ് ക്രിക്കറ്റ് കൺട്രോൾ  ബോർഡ്‌ ഓഫ് ഇന്ത്യ’യുടെ ഓൺലൈൻ മത്സരത്തിന് റിയാസ് ചേർന്നത്. തൃശൂർ ഇൻഡോർ  സ്റ്റേഡിയത്തിൽ വച്ച് നടന്ന ക്രിക്കറ്റ്  ചാമ്പ്യൻഷിപ്പ്  മത്സരത്തിലേക്ക് ക്രിക്കറ്റിലുള്ള തന്റെ കഴിവുതെളിയിച്ച്  റിയാസ് തിരഞ്ഞെടുക്കപ്പെട്ടു.     അത്‌ലറ്റിക്സിൽ നിരവധി താരങ്ങൾ, പല വിഭാഗത്തിൽ മാറ്റുരച്ച് വയനാടിന്റെ അഭിമാന നക്ഷത്രങ്ങളായി, നിൽക്കുന്ന ഈ വേളയിൽ, റിയാസും നാടിൻ്റെ  കായിക മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമായി മാറിയിരിക്കുന്നു.
കൽപ്പറ്റ,  വെണ്ണിയോട് കുന്നത്ത് പീടികയിൽ  കെ. പി കുഞ്ഞിമുഹമ്മദ്, കെ.പി നബീസ ദമ്പതികളുടെ മകനാണ് റിയാസ്.  മാതാപിതാക്കളോടും, നിഷാദ്, ഷമീർ, ഷൗക്കത്ത്, അജ്മൽ എന്നി സഹോദരങ്ങളോടും കൂട്ടുകാരോടും ഒപ്പം  ചേർന്ന് വെണ്ണിയോട് പ്രദേശവാസികളും റിയാസിന്റെ വിജയത്തിൽ  ആഹ്ലാദം പങ്കിടുന്നു.   ഒപ്പം ഫൈനൽ ചാമ്പ്യൻഷിപ്പിൽ വിജയം നേടുമെന്ന ശുഭപ്രതീക്ഷയിൽ, ക്രിക്കറ്റിൻ്റെ വയനാടൻ താരമാകുമെന്നാശിച്ച്, മനസ്സും ശരീരവും അർപ്പിച്ച് എല്ലാ വൈകല്യങ്ങളേയും അതിജീവിച്ച് മുന്നേറുകയാണ് റിയാസ്.

Back to top button
error: