KeralaNEWS

കെ​എ​സ്‌​യു-​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ർ കൊലപ്പെടുത്തിയ എസ് എഫ് ഐ പ്രവർത്തകൻ ധീ​ര​ജി​ന്‍റെ സംസ്കാരം ഇന്ന്

 

ഇ​ടു​ക്കി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ കെ​എ​സ്‌​യു-​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ധീ​ര​ജി​ന്‍റെ സംസ്കാരം ഇന്ന്.

Signature-ad

പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം സി​പി​എം ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ര്‍​ന്ന് വി​ലാ​പ​യാ​ത്ര​യാ​യി മൃ​ത​ദേ​ഹം ധീ​ര​ജി​ന്‍റെ നാ​ടാ​യ ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

ധീ​ര​ജി​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള എ​ട്ട് സെ​ന്‍റ് ഭൂ​മി സി​പി​എം വാ​ങ്ങും. ഇ​വി​ടെ​യാ​ണ് അ​ന്ത്യ​വി​ശ്ര​മ​മൊ​രു​ക്കു​ന്ന​ത്. ഇ​വി​ടെ സ്മാ​ര​ക​വും നി​ര്‍​മി​ക്കും.

​അതേസമയം സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രു​ടെ അ​റ​സ്റ്റ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ നി​ഖി​ൽ പൈ​ലി​യു​ടെ​യും ജെ​റി​ൻ ജോ​ജോ​യു​ടെ​യും അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ക.

കൊ​ല​പാ​ത​ക​ത്തി​ൽ ഇ​വ​രു​ടെ പ​ങ്ക് തെ​ളി​ഞ്ഞെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. നാ​ല് കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളും ക​സ്റ്റ​ഡി​യി​ൽ ഉ​ണ്ട്. എ​ല്ലാ​വ​രും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Back to top button
error: