KeralaNEWS

കറുകച്ചാലിൽ പങ്കാളികളെ കൈമാറ്റം; 6 പേർ അറസ്റ്റിൽ; മൂന്നു പേർക്കായി തിരച്ചിൽ

കോട്ടയം കറുകച്ചാലിൽ പങ്കാളികളെ കൈമാറ്റം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കേസെടുത്തതിന് പിന്നാലെ പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നു.പല റിസോർട്ടുകളും ഇത്തരം സംഘങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
 കേസില്‍ പരാതിക്കാരിയായ ചങ്ങനാശേരി സ്വദേശിനിയെ ബലാല്‍സംഗം ചെയ്തത് ഒന്‍പതുപേരാണെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. ഇവരില്‍ ആറുപേര്‍ പിടിയിലായി. പിടിയിലാവാനുള്ള മൂന്നുപേരില്‍ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നു.ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കോട്ടയം സ്വദേശിനിയുടെ പരാതിയിലെ പ്രതികളില്‍ അഞ്ചുപേരും ഭാര്യമാരുമായി വന്നവരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാലുപേര്‍ തനിച്ചെത്തിയവര്‍, ഇവര്‍ അറിയപ്പെടുന്നത് സ്റ്റഡ് എന്നാണ്. സംഘത്തിന് ഇവര്‍ 14000 രൂപ നല്‍കണം. കോട്ടയം, കുമരകം, ചങ്ങനാശേരി, കറുകച്ചാൽ തുടങ്ങിയ സ്ഥലങ്ങളിലെ റിസോർട്ടുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Back to top button
error: