NEWS

മെഡിക്കൽ വിദ്യാർത്ഥി കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചു

പാലക്കയം തട്ട് സന്ദർശിക്കാനായി അഹമ്മദും സുഹൃത്തുക്കളും പുലർച്ചെ തൃക്കരിപ്പൂരിൽ നിന്നും യാത്ര പുറപ്പെട്ടതാണ്. ഏഴിലോഡ് ദേശീയ പാതയിൽ വെച്ചായിരുന്നു അപകടം. മുന്നിൽ സഞ്ചരിച്ച നാഷണൽ പെർമിറ്റ് ലോറി ബ്രേയ്ക്ക് ചെയ്തപ്പോൾ പിന്നിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്

യ്യന്നൂർ: എഴിലോഡ് ഇന്ന് പുലർച്ചെ ഉണ്ടായ വാഹനപകടത്തിൽ തൃക്കരിപ്പൂർ പൂച്ചോൽ സ്വദേശിയും മംഗലാപുരം ഏനപ്പോയ മെഡിക്കൽ കോളജ് വിദ്യാർത്ഥിയുമായ അഹമ്മദ് (22) മരണപ്പെട്ടു. സുഹൃത്തുക്കളോടൊപ്പം പാലക്കയം തട്ട് സന്ദർശിക്കാനായി പുലർച്ചെ തൃക്കരിപ്പൂരിൽ നിന്നും യാത്ര തിരിച്ചതാണ്. ഏഴിലോഡ് ദേശീയ പാതയിൽ വെച്ചാണ് അപകടം സംഭവിച്ചത്. മുന്നിൽ സഞ്ചരിച്ച നാഷണൽ പെർമിറ്റ് ലോറി ബ്രേയ്ക്ക് ചെയ്തപ്പോൾ പിന്നിൽ ഇടിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് വാഹനത്തിൽ കുടുങ്ങിയ അഹമ്മദിനെ ഹോസ്പിറ്റലിൽ എത്തിച്ചത്. അപ്പോഴേക്കും അഹമ്മദ് മരണപ്പെട്ടിരുന്നു. പരിക്ക് ഗുരുതരമായതിനാൽ മസ്ഹർ വടകര എന്ന വിദ്യാർത്ഥിയെ കണ്ണൂർ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി.
ആൾഡ്രിൻ ചെറുപുഴ, മുബഷിർ മഞ്ചേശ്വരം, സുഹൈൽ പെരുമ്പ, റമീസ് പെരുമ്പ, ഭാസി കാസർകോട് എന്നിവരാണ് ഒപ്പമുണ്ടായ മറ്റു വിദ്യാർഥികൾ.

Signature-ad

മരണപ്പെട്ട അഹമ്മദിന്റെ പിതാവ് ഇബ്രാഹിം കുവൈത്തിലാണ്. മാതാവ് കുഞ്ഞായിഷ, ബുഷ്‌റ, ബഷീർ എന്നിവർ സഹോദരങ്ങളാണ്.

മൃതദേഹം പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

Back to top button
error: