സില്‍വര്‍ലൈന്‍ പദ്ധതിക്കു വേണ്ടി സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. സിൽവർലൈൻ പ്രത്യേക പദ്ധതിയല്ലെന്നും 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കാമെന്നും കേന്ദ്രം അറിയിച്ചു.
റെയില്‍വേ സ്റ്റാന്‍ഡിംഗ് കൗണ്‍സിലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പദ്ധതിക്ക് നല്‍കിയിട്ടുള്ളത് പ്രാഥമിക അനുമതിയാണെന്നും റെയില്‍വേ വ്യക്തമാക്കി.
സില്‍വര്‍ ലൈനിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് റെയില്‍വേ നിലപാട് അറിയിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനം നിയമ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്.