KeralaNEWS

ഭർത്താവ് വീട്ടിലെത്താൻ വൈകി ; യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

കൊല്ലം: ഭർത്താവ് വീട്ടിൽ എത്താൻ താമസിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഉമ്മന്നൂർ വേങ്ങൂർ ശ്രീനിലയത്തിൽ അഭിലാഷിന്റെ ഭാര്യ ജാനു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ആയിരുന്നു സംഭവം.
2017 ഓഗസ്റ്റിൽ കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ നടന്ന സമൂഹ വിവാഹത്തിലാണ് അഭിലാഷും ജാനുവും വിവാഹിതരായത്. ഭർത്താവും ഭാര്യയുമായി ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അതെല്ലാം പറഞ്ഞ് ഒഴിവാക്കിയതായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.എന്നാൽ കഴിഞ്ഞ ദിവസം ഭർത്താവ് വീട്ടിൽ എത്താൻ താമസിച്ചതിനെച്ചൊല്ലി ജാനുവും ഭർത്താവും തമ്മിൽ വഴക്കുണ്ടായതായി നാട്ടുകാർ പറഞ്ഞു.തുടർന്നു വീട്ടിനുള്ളിൽ തൂങ്ങുകയായിരുന്നുവെന്നും ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു എന്നും ഭർതൃവീട്ടുകാരും പറയുന്നു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: