KeralaNEWS

പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു.മലയിന്‍കീഴ് ഗോവിന്ദമംഗലത്ത് വാടകക്ക്​ താമസിക്കുന്ന മുഹമ്മദ്​ റിയാസ്​-​​പ്രിയങ്ക ദമ്ബതികളുടെ മകള്‍ റംസിയയാണ് മരിച്ചത്.
 
ഇന്നലെ രാവിലെയായിരുന്നു സംഭവം. പാല്‍ കുടിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.പെട്ടെന്നു തന്നെ നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

Back to top button
error: