സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവ് മായന്നൂര്‍ മേച്ചേരി വീട്ടില്‍ എ എം ജോസ് അന്തരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ഗവ.ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനായിരുന്നു. 82 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
സംസ്‌കാരം ഇന്നു 3 മണിക്ക് ഒറ്റപ്പാലം സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടക്കും. ഒറ്റപ്പാലം എല്‍എസ്എന്‍ ഗേള്‍സ് സ്‌കൂള്‍ റിട്ട. അധ്യാപിക ലില്ലി ജോസാണ് ഭാര്യ.
മറ്റു മക്കൾ: ലിജു, ലിന്റോ. മരുമക്കൾ: ലീന (അധ്യാപിക, ഒറ്റപ്പാലം എൽഎസ്എൻ സ്കൂൾ ), ടി.ഐ. ഇഗ്നേഷ്യസ്, നിഷ.