KeralaNEWS

പ്രമുഖ ചരിത്രാധ്യാപകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ.എസ് കൊച്ചുകുഞ്ഞ് അന്തരിച്ചു

കൊല്ലം: പ്രമുഖ ചരിത്രാധ്യാപകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന കുന്നത്തുർ ഏഴാംമൈൽ ജ്യോതി ഭവനിൽ പ്രൊഫ.എസ് കൊച്ചുകുഞ്ഞ് അന്തരിച്ചു.76 വയസ്സായിരുന്നു. എ.പി കളയ്ക്കാട് സ്മാരക ട്രസ്റ്റ് അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഒരു ദലിത് ഡോക്ടറുടെ ജീവിത കഥ, ചരിത്രത്തിൽ ശൂരനാടിൻ്റെ വഴി, കണ്ഠൻ കുമാരൻ്റെ ജീവചരിത്രം തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവുമാണ്.
 അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ പുരോഗമനവാദിയായിരുന്ന അദ്ദേഹം നിരവധി ആനുകാലികങ്ങളിൽ സ്വകാര്യ ,സ്വാശ്രയ മേഖലകളിൽ ദലിത് സംവരണത്തിന് വേണ്ടി നിരന്തരം ലേഖനങ്ങൾ എഴുതിയിരുന്നു.
പാലക്കാട് ബ്രണ്ണൻ കോളജ് , മഞ്ചേശ്വരം ഗവ: കോളജ്, തൃശൂർ ഗവ.കോളജ്, തിരുവനന്തപുരം വിമൻസ് കോളജ്, ചവറ ഗവ.കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ചരിത്ര വിഭാഗത്തിൽ നിന്നാണ് വിരമിച്ചത്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് വീട്ടുവളപ്പിൽ.

Back to top button
error: