KeralaNEWS

പന്തൽ നല്ലതെങ്കിൽ കായ്ക്കാൻ പടവലവും റെഡി

ണ്ടൊക്കെ കൃഷിയിടത്തിലെ താരമായിരുന്നു പടവലം.നീണ്ടുനീണ്ട് നിലംകുഴിച്ചു പോകുന്നതരം പടവലയിനങ്ങൾ പച്ചക്കറി കൃഷിക്കാരുടെ അഭിമാനമായിരുന്നു.അവയിൽ ചിലതെല്ലാം ചിലയിടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നുവെങ്കിലും പല നാടൻവിത്തുകളും നമുക്ക് കൈമോശം വന്നിരിക്കുന്നു.മറ്റു പല രാജ്യങ്ങളിലും ഇന്ന് കാണപ്പെടുന്നുണ്ടെങ്കിലും തനി ഭാരതീയനാണ് പടവലം.
നാം ഭക്ഷണമായും ആയുർവേദ മരുന്നായും ഉപയോഗിക്കുന്ന സസ്യമാണ് പടവലം.ഹിന്ദിയിൽ പരവൽ, തമിഴിൽ പേപ്പൂടാൻ, സംസ്കൃതത്തിൽ പടോല, രാജിഫല എന്നിങ്ങനെയാണ് പടവലം അറിയപ്പെടുന്നത്.ട്രിക്കോ സാന്തെസ് കുക്കുമെറിനയെന്നാണ് ശാസ്ത്രനാമം.
ഇതൊരു വെള്ളരി വർഗവിളയാണ്. പന്തൽകെട്ടി വളർത്തിക്കൊണ്ടുവരേണ്ട ഇതിന്റെ ഇലകൾ വെള്ളരിയിലകളോട് സാമ്യമുള്ളതും കൂടുതൽ ഇരുണ്ടതുമായിരിക്കും.പൂക്കൾക്ക് നല്ല വെള്ളനിറമാണ്.ഒരേചെടിയിൽത്തന്നെ ആൺപൂക്കളും പെൺപൂക്കളും കണ്ടുവരുന്നു.ആൺപൂക്കൾ കുലകളായും പെൺപൂക്കൾ ഒറ്റയ്ക്കുമാണുണ്ടാവുക.
സാധാരണയായി രണ്ടു സമയങ്ങളിലാണ് കേരളത്തിൽ പടവലം കൃഷിചെയ്തുവരുന്നത്.നനവിളയായി ജനുവരി-മാർച്ച് കാലങ്ങളിലും കുറഞ്ഞതോതിലുള്ള നനവിളയായി സെപ്തംബർ-ഡിസംബർ കാലങ്ങളിലുമാണ് ഇത് കൃഷി ചെയ്യുന്നത്.ഒരു സെന്റിന് 16-20 ഗ്രാം വിത്ത് ആവശ്യമായിവരുന്നു.സെന്റിന് കൂടിയാൽ 14 തടങ്ങൾ മാത്രമേ പാടുള്ളു. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്.ഓരോ തടത്തിനും രണ്ടടി വ്യാസവും ഒരടി ആഴവും ഉണ്ടായിരിക്കണം.മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം.ഒരു സെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആവശ്യമാണ്. ഇത് മേൽമണ്ണുമായി കലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക് പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക.
ഒരു തടത്തിൽ നാലോ അഞ്ചോ വിത്തുകൾ പാകി മുളപ്പിച്ചതിനു ശേഷം മൂന്നില പരുവമായാൽ ഒരുതടത്തിൽ നല്ല കരുത്തുള്ള മൂന്നെണ്ണം മാത്രം നിർത്തി ബാക്കി പിഴുതുകളയണം.തീരെ മുളയ്ക്കാത്ത തടത്തിലേക്ക് ഇത് മാറ്റിനട്ടാലും മതി.
പന്തലാണ് പടവലം കൃഷിയിൽ പ്രധാനം. പന്തലിന് നല്ല ഉറപ്പില്ലെങ്കിൽ പടവലം മൊത്തം കായ്ക്കാൻ തുടങ്ങുമ്പോൾ ഭാരം കൂടി പന്തൽ ഒടിഞ്ഞുവീണ് കൃഷിമൊത്തം നശിച്ചുപോവും.മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി പന്തൽകെട്ടാനുപയോഗിക്കുന്നത്. ചെടിവളർന്നു പന്തലിൽ കയറുന്ന സമയത്താണ് ആദ്യത്തെ മേൽവളപ്രയോഗം നടത്തേണ്ടത്. മേൽവളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായി നനച്ചുകൊടുക്കണം. പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേൽവളം നൽകാവുന്നതാണ്. കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുന്നതാണ്. കടലപ്പിണ്ണാക്ക് കുതിർത്ത് ചാണകത്തെളിയുടെ കൂടെ ഒഴിച്ചുകൊടുക്കാം. പ്രധാനവള്ളി പന്തലിൽ കയറിക്കഴിഞ്ഞാൽ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന ചെറുവള്ളികൾ നശിപ്പിച്ചുകളയണം. എന്നാൽ മാത്രമേ പടവലപ്പന്തലിൽ നിറച്ചും കായപിടുത്തമുണ്ടാവൂ.

Back to top button
error: