ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,48,22,040 ആയി. 24 മണിക്കൂറിനിടെ 268 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,80,860 ആയി ഉയര്‍ന്നു. നിലവില്‍ 82,402 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 961 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗബാധിതരുള്ളത്.
Related Articles
Check Also
Close