KeralaNEWS

അപ്പച്ചൻ എന്റെ ഹീറോ: ബീന ആന്റണി

കെട്ടുനിറച്ചു ശബരിമല സന്ദര്‍ശനം മൂന്നു തവണ നടത്തിയിട്ടുള്ള അപ്പച്ചന് പള്ളിക്കാരുടെ ശത്രുത വാങ്ങേണ്ടി വന്നിരുന്നു. മക്കളുടെ കല്യാണം നടത്തി തരില്ല എന്ന് പറഞ്ഞ പള്ളിക്കാരോട് അതിന്റെ ആവശ്യമില്ലെന്നും മക്കള്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിച്ചോട്ടെ എന്ന നയം അവരെ അറിയിക്കുകയും ചെയ്ത ആള് കൂടിയാണ് എന്റെ അപ്പച്ചനെന്നും ബീന ആന്റണി. അപ്പച്ചന്റെ തന്റേടം കണ്ടിട്ട് അപ്പച്ചനെ പ്രണയിച്ചു വിവാഹം ചെയ്യുകയായിരുന്നു തന്റെ അമ്മ. അമ്മയുടെ സഹോദരന്‍ അന്യമതത്തില്‍ നിന്നും പെണ്ണ് കെട്ടിയപ്പോള്‍ കൂടെ നിന്നതും അവരെ സംരക്ഷിച്ചതും തന്റെ അപ്പച്ചന്‍ ആയിരുന്നു. തന്റെ വിവാഹത്തിനും മുന്‍കൈ എടുത്തത് അപ്പച്ചന്‍ തന്നെ ആയിരുന്നു.സോഷ്യൽ മീഡിയയിലൂടെയാണ് ബീന ആന്റണി ഇക്കാര്യം വെളിപ്പെടുത്തിയത്.
തന്റെ അപ്പച്ചന്‍ ആണെന്നറിയാതെ തന്നെ കുറിച്ച് പറഞ്ഞ അപവാദത്തിന്റെ പേരില്‍ ഒരാളെ കുത്തിയിട്ടുണ്ട്. അതിന്റെ പേരില്‍ അപ്പച്ചന്‍ ജയില്‍ ശിക്ഷ വരെ അനുഭവിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പലതുണ്ടായപ്പോഴും അദ്ദേഹം തന്റെ ഒപ്പം തന്നെ നിന്നിരുന്നു. 2004 ല്‍ ഒരു അപകടത്തില്‍ പെട്ടുകൊണ്ടാണ് അപ്പച്ചന്‍ മരിക്കുന്നത്. അപ്പോള്‍ താന്‍ ഗര്‍ഭിണി ആയിരുന്നു, ആ ഷോക്കില്‍ തനിക്ക് കുഞ്ഞിനെ നഷ്ടമായി. രണ്ടാമതും ഗര്‍ഭിണി ആയ തനിക്ക് നല്ല പരിചരണമായിരുന്നു വിദ്യാമ്മ(ശ്രീവിദ്യ) സീരിയല്‍ സെറ്റില്‍ വച്ച് നല്‍കിയത്. അവരുടെ മരണവും വല്ലാത്ത ഷോക്കായിരുന്നു.
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ബീന ആന്റണി. ഭര്‍ത്താവ് മനോജിന്റെയും മകന്‍ ആരോമലിന്റെയും ഒപ്പം ക്രിസ്തുമസ് ആഘോഷിക്കെയാണ് താരം  തന്റെ അപ്പച്ചനെ കുറിച്ചുള്ള ഓര്‍മ്മകൾ പങ്കുവെച്ചിരിക്കുന്നത്.കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറല്‍ ആകുകയും ചെയ്തു.

Back to top button
error: