KeralaNEWS

മലയാളി ആരോഗ്യപ്രവർത്തകയ്ക്ക്  ഗോൾഡൻ വിസ നൽകി യുഎഇയുടെ ആദരം

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ മികവിന് ആദരമായി മലയാളി ആരോഗ്യപ്രവർത്തകയ്ക്ക്  ഗോൾഡൻ വിസ നൽകി യുഎഇ സർക്കാർ!! ഈ നേട്ടം കൈവരിച്ചത് എറണാകുളം പെരുമ്പാവൂർ സ്വദേശിനി ഡോക്ടർ നീനുമോളാണ്.
 കോവിഡ് പ്രവർത്തനത്തിന്റെ പേരിൽ ഒരു ആരോഗ്യപ്രവർത്തകയ്ക്ക് യുഎഇ ഗോൾഡൻ വിസ നൽകുന്നത് ഇതാദ്യമായാണ്.അബുദാബി സർക്കാർ ആരോഗ്യമേഖലയിൽ കോവിഡ് പ്രതിരോധരംഗത്ത് നടത്തിയ മുന്നണിപ്രവർത്തനങ്ങളുടെ അംഗീകരമായിട്ടാണ് ഈ ആദരവ്.
കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ഡോക്ടർ നീനുമോൾ ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ നിന്ന് ഫാമിലി മെഡിസിനിൽ ബിരുദാനന്തര ബിരുദവും നേടി. ഇപ്പോൾ അബുദാബി സർക്കാർ ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നതോടൊപ്പം ഇംഗ്ലണ്ടിൽ നിന്ന് എംആർസിപിയും ചെയ്തുകൊണ്ടിരിക്കുന്നു.പെരുമ്പാവൂർ വല്ലം റയോൺപുരം
പുത്തിരി പി കെ കൊച്ചുണ്ണിയുടെ മകളാണു ഡോക്ടർ നീനു മോൾ..

Back to top button
error: