IndiaNEWS

മനുഷ്യമുഖമുള്ള ആട്ടിന്‍ കുഞ്ഞ്;  അസമിലെ കാച്ചര്‍ ജില്ലയിലാണ് വിചിത്ര സംഭവം 

നുഷ്യക്കുഞ്ഞിനോട് സമാനമായ ആട്ടിൻ കുട്ടി.കറുത്ത നിറത്തിലുള്ള  ആടിനാണ് വെളുത്ത, മനുഷ്യരൂപമുള്ള ആട്ടിൻകുട്ടി ഉണ്ടായിരിക്കുന്നത്. അസമിലെ കാച്ചര്‍ ജില്ലയിലാണ് ഒ വിചിത്ര സംഭവം.മനുഷ്യന്‍റെ മുഖത്തിനോട് സമാനതയുള്ള മുഖവും രണ്ട് കാലുകളുമായി മരിച്ച നിലയിലാണ് ഈ കുഞ്ഞ് പിറന്നത്.
കണ്ണുകളും, മൂക്കും, വായും മനുഷ്യ കുഞ്ഞിന്‍റേതിന് സമാനമാണ്.എന്നാല്‍ ചെവി ആടിന്‍റേത് പോലെ തന്നെയാണ്. രണ്ട് കാലുകളുമാണ് ഈ കുഞ്ഞിനുള്ളത്. വിചിത്ര സംഭവത്തേക്കുറിച്ച് വാര്‍ത്ത പരന്നതിന് പിന്നാലെ നിരവധിപ്പേരാണ് ഈ വിചിത്ര ആട്ടിന്‍ കുഞ്ഞിനെ കാണാനെത്തുന്നത്. ഇതിന് മുന്‍പും മനുഷ്യ മുഖമുള്ള വിവിധ ജീവികളുടെ കുഞ്ഞുങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടെങ്കിലും ഗംഗാപൂരില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്.

Back to top button
error: