ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ധര്‍മ സന്‍സദ് സന്യാസി സമ്മേളനത്തിൽ മുസ്ലിംങ്ങള്ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തും ഹിന്ദു രാഷ്ട്രത്തിന് വേണ്ടി പോരാടാന്‍ പ്രതിജ്ഞയെടുത്തുമുള്ള സന്യാസിമാരോടൊപ്പം ചിരിച്ചുല്ലസിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത്. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വീഡിയോ പുറത്തുവിട്ടത്.
പോലീസ് നമ്മുടെ പക്ഷത്തുണ്ടാകുമെന്ന് കാവി വസ്ത്രമണിഞ്ഞ സന്യാസിമാർ പറയുമ്പോൾ പോലീസുകാരൻ ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. വിദ്വേഷ പ്രസംഗങ്ങളിലൂടെ മുമ്പും അക്രമത്തിന് ആഹ്വാനം ചെയ്ത യതി നരസിംഹാനന്ദ് ആണ് പരിപാടി സംഘടിപ്പിച്ചത്. ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാ ണ് സന്യാസിമാർ.