ഇടുക്കി: ചെല്ലാർകോവിൽ അരുവിക്കുഴി ടൂറിസം കേന്ദ്രത്തിൽ ഒരു സംഘം ആളുകൾ അക്രമം നടത്തിയതായി പരാതി. അക്രമത്തിൽ രഞ്ജിത്ത് എന്ന സെക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റു.ടിക്കറ്റ് കൗണ്ടറിന്റെ ജനൽ ചില്ലുകളും ഇവർ തകർത്തു ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ച്മാൻ ചക്കുപള്ളം പാലക്കൽ രഞ്ജിത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.മുഖത്തും കണ്ണിലും സാരമായി പരിക്കേറ്റ രഞ്ജിത്തിനെ പുറ്റടി ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.