KeralaNEWS

റാന്നിയിൽ പുലിയെ പിടികൂടി

റാന്നി:ആട്ടിൻ കൂടിനു സമീപം അവശനിലയിൽ കണ്ട പുലിയെ പിടികൂടി.ഇന്ന് രാവിലെ 9 മണിയോടെയാണ്  ആങ്ങമൂഴി തിരുവല്ലിങ്കത്തിൽ സുരേഷിന്‍റെ ആട്ടിൻ കൂടിനടുത്ത് അവശനിലയിൽ പുലിയെ കണ്ടത്.വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലക സംഘവും പൊലീസും സ്ഥലത്തെത്തി പുലിയെ കൂട്ടിലാക്കി.പിന്നീട് പുലിയെ കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.
പുലിയുടെ വലത്തെ മുൻകാലിനു പരിക്കേറ്റിട്ടുണ്ട്. ഓടി പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.പുലിക്ക് ഏകദേശം എട്ട് മാസം പ്രായം വരുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു

Back to top button
error: