2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു കോടി വോട്ട് ലഭിച്ചാൽ സംസ്ഥാനത്തെ ജനങ്ങൾക്ക് 70 രൂപയ്ക്ക് മദ്യം നൽകുമെന്ന വാഗ്ദാനവുമായി ആന്ധ്ര പ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷൻ സോമു വീരരാജു. വിജയവാഡയിൽ പാർട്ടിയുടെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് വീരരാജു ഇക്കാര്യം അറിയിച്ചത്.
ഒരു കോടി വോട്ട് ബിജെപിയ്ക്ക് നൽകൂ, 70 രൂപയ്ക്ക് ക്വാർട്ടർ കുപ്പി മദ്യം ഞങ്ങൾ നൽകും. കൂടുതൽ വോട്ട് ലഭിച്ചാൽ ക്വാർട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകും.നിലവിൽ ക്വാർട്ടർ ബോട്ടിലിന് 200 രൂപയാണ് ആന്ധ്ര പ്രദേശിൽ വില.