പത്തനംതിട്ട:മദ്യപാനത്തിനിടയിലു ണ്ടായ സംഘർഷത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. കുലശേഖരപതി അലങ്കാരത്ത് റഹ്മത്തുള്ള (42) ആണ് മരിച്ചത്.പത്തനംതിട്ട കുലശേഖരപതി അറബിക് കോളേജ് റോഡിലെ പഴയ സർവീസ് സ്റ്റേഷനുള്ളിലാണ് മൃതദേഹം കണ്ടത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഇതുമായി ബന്ധപ്പെട്ട് കുലശേഖരപതി മാവുതാനം പുരയിടത്തിൽ ഷിഹാബുദ്ദീൻ, പഴയവീട്ടിൽ ഷെഫീസ് എന്നിവരെയും മധുവെന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരാണ് റഹ്മത്തുള്ളയ്ക്കൊപ്പം മദ്യപിക്കാനുണ്ടായിരുന്നതെന്നാ ണ് പോലീസിന് കിട്ടിയ വിവരം.ഷിഹാബുദ്ദീൻ മറ്റൊരു കൊലക്കേസിലും മധു ക്രിമിനൽ കേസിലും പ്രതിയാണ്. ഇതു കൂടാതെ സമീപത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ചിലരെയും പോലീസ് ചൊവ്വാഴ്ച രാത്രിയോടെ ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.