ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസ് സ്ക്വാഡ് രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം ആണ് സ്ക്വാഡിന്റെ നോഡല്‍ ഓഫിസർ. എല്ലാ ജില്ലയിലും രണ്ടു വീതം സ്ക്വാഡുകളുണ്ടാകും. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
അതിഥിത്തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കും. ക്യാമ്പുകളില്‍ സ്ഥിരം നിരീക്ഷണത്തിന് സംവിധാനം ഒരുക്കും. മദ്യപാനവും മയക്ക് മരുന്ന് ഉപയോഗവും കുറയ്ക്കാൻ ബോധവത്ക്കരണവും സംഘടിപ്പിക്കും.
ഓരോ എസ്എച്ച്ഒമാരും ഡിവൈഎസ്പിമാരും അവരുടെ കീഴിലുള്ള പ്രദേശത്തെ ക്യാമ്പുകളിൽ പ്രത്യകം നിരീക്ഷണം നടത്തണമെന്നും നിർദ്ദേശമുണ്ട്. കിറ്റെക്സില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ പോലീസ് ജീപ്പ് കത്തിക്കുകയും പോലീസുകാരെ കൈയേറ്റം ചെയ്ത സംഭവത്തിന് പിന്നാലെയാണ് നീക്കം.