സീസണിൽ പെയ്ത അധികമഴ കാരണം ചക്ക ഉത്പാദനം കുറഞ്ഞതോടെ ചക്കയ്ക്ക് വൻ ഡിമാൻഡാണ് മാർക്കറ്റിൽ.തമിഴ്നാട്ടിൽ നിന്നും മറ്റും എത്തിക്കുന്ന വിളവെത്താത്ത ചക്കയ്ക്ക് വരെ കിലോയ്ക്ക് നൂറു മുതൽ മേൽപ്പോട്ടാണ് വില.
വരിക്ക–കൂഴ വ്യത്യാസമില്ലാതെ വിപണിയിൽ ചക്ക വില കുതിച്ചുയരുകയാണ്.കിളിർത്തുവരു ന്ന ചെറിയ ചക്കയ്ക്കു പോലും ആവശ്യക്കാരേറെ.കഴിഞ്ഞ ദിവസം പന്തളം ചാരുംമൂട് പ്രദേശത്ത് പതിനഞ്ചര കിലോയുള്ള ഒരു ചക്ക വിറ്റുപോയത് 1500 രൂപയ്ക്കാണ്. ചെറിയ ചക്ക എന്ന കൊത്ത് ചക്കയ്ക്ക് മാത്രം 45 രൂപ മുതൽ 60 രൂപ വരെ വിലയാണ് മാർക്കറ്റിൽ.