KeralaLead NewsNEWS

എസ്.ടി.യു-സി.ഐ.ടി.യു തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; പന്ത്രണ്ടോളം പേർക്ക് പരിക്ക്

മണ്ണാര്‍ക്കാട്: എസ്.ടി.യു-സി.ഐ.ടി.യു തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്ക്. എസ്.ടി.യു, യൂത്ത് ലീഗ് പ്രവര്‍ത്തകരായ ചങ്ങലീരി സ്വദേശികളായ നിസാര്‍ (23), സൈഫുദ്ധീന്‍ (27), അമീര്‍ (23), അനസ് (23), ജിന്‍ഷാദ് (23), സുഹൈല്‍ (27) എന്നിവര്‍ക്കും സി.ഐ.ടി.യു തൊഴിലാളികളും ചങ്ങലീരി സ്വദേശികളുമായ മുഹമ്മദ് മന്‍സൂര്‍ (27), നൗഫല്‍ (33), ഷെരീഫ് (31), സജീര്‍ (31), അബ്ദുറഹ്മാന്‍ (33), ഹമീദ് (34) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

ബുധനാഴ്ചയുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ചത്തെ സംഘര്‍ഷം. നിലവില്‍ എസ്.ടി.യുവിന് മാത്രം തൊഴിലാളികളുള്ള പള്ളിപ്പടിയില്‍ പുതുതായി കാര്‍ഡ് ലഭിച്ച സി.ഐ.ടി.യു തൊഴിലാളികളും കയറ്റിറക്ക് ജോലിക്കെത്തിയതാണ് പ്രശ്‌നകാരണം. ബുധനാഴ്ച രാവിലെയുണ്ടായ പ്രശ്‌നത്തില്‍ പൊലീസെത്തി ഇരുകൂട്ടരേയും പിരിച്ചു വിടുകയായിരുന്നു. വീണ്ടും ഇന്നലെ വൈകീട്ടാണ് തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി പ്രശ്‌നമുണ്ടാക്കിയവരെ വിരട്ടി ഓടിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍
മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു.

Back to top button
error: