KeralaNEWS

ഡിസംബറിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു; പ്രയോജനം 56.16 ലക്ഷം പേർക്ക്

തിരുവനന്തപുരം: 2021 ഡിസംബറിലെ സാമൂഹ്യ സുരക്ഷാ പെൻഷന്റെ വിതരണം ഇന്നുമുതൽ ആരംഭിച്ചു. ഇതിനായി  757.58 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 103.79 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു.
 49.57 ലക്ഷം പേർ ക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.59 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. ആകെ 56.16 ലക്ഷം ആളുകൾക്ക്  861.37 കോടി രൂപയാണ് വിതരണം ചെയ്യുക.ഇന്ന് (ഡിസംബർ 23 ) മുതലാണ് പെൻഷൻ വിതരണം ആരംഭിച്ചത്.

Back to top button
error: