മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് സെറ്റിലേക്ക് തിരികെയെത്തി ഷാരൂഖ് ഖാന്. കോര്‍ഡേലിയ ക്രൂയിസ് കപ്പലില്‍ നിന്നും മുംബൈ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ മയക്കുമരുന്ന് കേസില്‍ മകന് ആര്യന് ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം അസ്വസ്ഥനായ ഷാരൂഖ് ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനും തന്റെ ഡിസൈനര്‍ സ്റ്റുഡിയോയിലേക്ക് തിരികെയെത്തിയിരുന്നു.
ഒരു കാര്‍ കമ്പനിയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഷാരൂഖ് ഖാന് സോഷ്യല്‍ മീഡിയയിലും വീണ്ടും സജീവമായി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഗൗരി ഖാനും അവരുടെ കമ്പനിയായ ഗൗരി ഖാന് ഡിസൈന്‍സ് സംബന്ധിച്ച പുതിയ വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ആറ്റ്ലീ സംവിധാനം ചെയുന്ന പത്താനിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷാരൂഖിന്റെ അഭാവത്തില്‍ മുടങ്ങിയ ഷൂട്ട്, അടുത്തിടെയാണ് ആറ്റ്ലീ ആരംഭിച്ചത്. ഷാറൂഖിന്റെ സീനുകള്‍ ഒഴിച്ച് മറ്റ് സീനുകളായിരുന്നു അന്നേരം ചിത്രീകരിച്ചിരുന്നത്. ചിത്രത്തില്‍ പട്ടാളക്കാരന്റെ വേഷത്തിലാണ് ഷാറൂഖ് എത്തുന്നത്, ദീപിക പദുക്കോണാണ് നായിക. ജോണ്‍ എബ്രഹാമും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.