NEWS

രാഷ്ട്രീയത്തിലും പിടിമുറുക്കി കോവിഡ്; രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയക്ക് രോഗം സ്ഥിരീകരിച്ചു

ജയ്പൂര്‍: കോവിഡ് രാഷ്ട്രീയത്തിലും പിടിമുറുക്കിയിരിക്കുകയാണ്. ഇപ്പോഴിതാ രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയക്ക് രോഗം സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. അദ്ദേഹം തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് പൂനിയ ആവശ്യപ്പെട്ടു. ‘ഇന്നലെ കൊവിഡ് ടെസ്റ്റ് നടത്തി. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല, പോസിറ്റീവാണ് ഫലം. ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശപ്രകാരം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ഏതാനും ദിവസമായി ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകുകയും ടെസ്റ്റ് നടത്തുകയും ചെയ്യണം’,സതീഷ് ട്വീറ്റ് ചെയ്തു.

Signature-ad

ഞായറാഴ്ച സംസ്ഥാനത്ത് ഗതാഗതമന്ത്രി പ്രതാപ് സിങ് കച്ചരിയാവാസിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ചികിത്സയിലാണ്. നേരത്തെ ഭക്ഷ്യവകുപ്പ് മന്ത്രി രമേഷ് മീണയ്ക്കും രോഗം കണ്ടെത്തിയിരുന്നു.

Back to top button
error: