KeralaNEWS

ഇങ്ങനെയും റോഡ് പണിയാം

മലപ്പുറം: നിലമ്പൂർ  പോത്തുകല്ല്  പാലുണ്ട– മുണ്ടേരി റോഡ് നവീകരണം പാതിവഴി പിന്നിടുമ്പോൾ വൈദ്യുത തൂണുകൾ പലതും റോഡിന് നടുവിലായി.മലയോര പാതയുടെ ഭാഗമായാണ് തമ്പുരാട്ടിക്കല്ല് ഫാം ഗേറ്റ് മുതൽ പാലുണ്ട വരെ റോഡ് വീതികൂട്ടി നവീകരിക്കുന്നത്.എന്നാൽ, വീതികൂട്ടിയ ഭാഗങ്ങളിലെല്ലാം വൈദ്യുത തൂണുകൾ റോഡിലാണ്.തൂൺ മാറ്റിയതിനു ശേഷം ചെയ്യേണ്ട പ്രവൃത്തികൾ മിക്കയിടത്തും അവസാനഘട്ടത്തിലുമാണ്.
 
റോഡ് ഏറെ ഉയർത്തേണ്ടി വന്ന സ്ഥലങ്ങളി‍ൽ ഇനി വൈദ്യുത തൂണുകൾ നീക്കംചെയ്യാൻ ബുദ്ധിമുട്ടേണ്ടി വരും. ഇത് റോഡിന്റെ തകർച്ചയ്ക്ക് ഇടയാക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം വൈദ്യുത തൂണുകൾ മാറ്റാനുള്ള പണം കെഎസ്ഇബിയിൽ അടച്ചിട്ടുണ്ടെന്നും ‌ പ്രവൃത്തി ഉടനെ ആരംഭിക്കുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.

Back to top button
error: