IndiaNEWS

ലഹരിക്കടത്തിന്റെ തലസ്ഥാനമായി ഗുജറാത്തിലെ മുന്ദ്ര തുറമുഖം

മുന്ദ്ര തുറമുഖം ഇന്ത്യയുടെ ലഹരിക്കടത്തിന്റ വാതായനവും ഗുജറാത്ത് അതിന്റെ തലസ്ഥാനവുമായി മാറിയിരിക്കയുമാണ്.അദാനിയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ തുറമുഖം.
 ഇന്ത്യയിലേക്കുള്ള ലഹരിയുടെ പ്രവേശന കവാടമായി ഈ തുറമുഖം മാറിയിട്ട് നാളുകളേറെയായിരിക്കുകയാണ്.പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് മുന്ദ്ര തുറമുഖം വഴി ലഹരി എത്തുന്നത്.
 സെപ്റ്റംബർ 16ന് രണ്ട് കാർഗോയിലായി എത്തിയത് 2988 കിലോ ഹെറോയിനാണ്. വിപണിയിൽ ഇതിന്റെ വില 21000 കോടിയിലേറെ രൂപ വരും. രണ്ട് മാസത്തിനിടെ 58 കേസുകളിലായി 245 കിലോ മയക്കുമരുന്ന് പിടികൂടി. മോരി ജില്ലയിലെ ഗ്രാമത്തിൽ നിന്ന് 600 കോടി രൂപയുടെ ഹെറോയിൽ കണ്ടെത്തി, ഇത് പാകിസ്താനിൽ നിന്നെത്തിയതാണ്. കഴിഞ്ഞ ദിവസം 77 കിലോ ഹെറോയിനുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായി.
പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മയക്കുമരുന്ന് എത്തിക്കുകയും ഇവിടെ നിന്ന് റോഡ് മാർഗം മറ്റ് മേഖലകളിലേക്ക് വിതരണം നടത്തുകയും ചെയ്യുന്ന വലിയ മാഫിയയാണ് ഗുജറാത്തിലേത് എന്നാണ് പുറത്തു വരുന്ന വിവരം.

Back to top button
error: