KeralaNEWS

ബിവറേജസിൽ കടന്നുകയറിയ യുവാവ്  എറിഞ്ഞുടച്ചത് മുപ്പതിലേറെ  മദ്യകുപ്പികൾ

തൃശൂർ: ബവ്കോ സൂപ്പർ മാർക്കറ്റിനുള്ളിൽ യുവാവിന്റെ പരാക്രമം.മദ്യക്കുപ്പികൾ നിലത്തടിച്ചു തകർത്തും കുപ്പിച്ച‍ില്ലുകാട്ടി വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയുമായിരുന്നു  യുവാവിന്റെ വിളയാട്ടം.സംഭവത്തെ തുടർന്ന് പുതൂർക്കര തൊയകാവിൽ അക്ഷയ് (24) വെസ്റ്റ് പൊലീസിന്റെ പിടിയിലായി. മുപ്പതിലേറെ വിദേശമദ്യ – ബീയർ കുപ്പികൾ ഇയാൾ എറിഞ്ഞുടച്ചു. 20,000 രൂപയുടെ നഷ്ടമുണ്ടായെന്നാണു ബവ്കോ അധികൃതരുടെ കണക്ക്. ബീയർ കുപ്പികളുടെ മൂടി തുറന്നു സൂപ്പർമാർക്കറ്റിനുള്ളിൽ നിന്നു യുവാവ് മദ്യപിക്കുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

Back to top button
error: