NEWS

ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ദിവസവും തൈര്‌ കഴിക്കൂ

രക്തസമ്മര്‍ദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും പലപ്പോഴും ജീവനു തന്നെ ഭീക്ഷണിയാണ്. ദിവസവും തൈര് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. തൈരിലുള്ള കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി6 തുടങ്ങിയ പോഷകങ്ങൾ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ

സംശയിക്കണ്ട… ദിവസവും തൈര് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുമെന്ന് പഠനങ്ങൾ.
ഇന്ന് യുവാക്കളില്‍ രക്തസമ്മര്‍ദ്ദം അപകടകരമാംവിധം വർദ്ധിക്കുന്നു എന്നാണ് കണക്കുകള്‍. രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും ജീവനു തന്നെ ഭീക്ഷണിയാകുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കാം.

Signature-ad

അതിനാല്‍ ബി.പി നിയന്ത്രണത്തിലാക്കേണ്ടത് അത്യാവശ്യമാണ്. ശരിയായ ഭക്ഷണ രീതിയിലൂടെ രക്തസമ്മർദ്ദത്തെ നിയന്ത്രിച്ചു നിർത്താം. ഇപ്പോഴിതാ ദിവസവും തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.
തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി6 തുടങ്ങിയ പോഷകങ്ങളാണ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. അലക്‌സാന്‍ഡ്ര വേഡ് പറയുന്നു.

ഇത് കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന പ്രോട്ടീന്‍ പുറത്ത് വിടുന്ന ബാക്ടീരിയ തൈരില്‍ അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ ചെറിയ അളവില്‍ തൈര് കഴിക്കുന്നത് പോലും മാറ്റമുണ്ടാക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ഇന്‍റര്‍നാഷണല്‍ ഡയറി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Back to top button
error: