KeralaNEWS

തിരക്കൊഴിയാതെ ജനകീയ ഹോട്ടലുകൾ

തിരക്കൊഴിയാതെ കേരളത്തിലെ ജനകീയ ഹോട്ടലുകൾ .’വിശപ്പുരഹിത കേരളം’ എന്ന എൽഡിഎഫ് സർക്കാറിൻ്റെ പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്കുള്ള സുപ്രധാന ചുവടുവയ്പായിരുന്നു കേരളത്തിലെ ഇത്തരം ജനകീയ ഹോട്ടലുകൾ.സാധാരണക്കാർക്ക് ആശ്രയമാകുന്ന ഇരുപത് രൂപയുടെ പൊതിച്ചോറാണ് ഇവിടങ്ങളിലെ പ്രധാന ആകർഷണം.
രാവിലെ ആറ് മുതൽ രാത്രി 8:30 വരെ ഇങ്ങനെ നൂറുകണക്കിന് പേർക്കാണ് കേരളത്തിലുടനീളം ജനകീയ ഹോട്ടലുകൾ സ്നേഹം വിളമ്പുന്നത്.ഓരോ കടയിലും ദിനംപ്രതി1000 ലധികം ഊണുകൾ  വിറ്റുപോകുന്നുണ്ടെന്നാണ് കണക്ക്. 30രൂപ കൂടി കൊടുത്താൽ ഊണിനൊപ്പം മീൻ വറുത്തതും ലഭിക്കും.ഇത് കൂടാതെ രാവിലെയും വെെകിട്ടും ചായയും പലഹാരവുമുണ്ടാകും.
വിശപ്പടക്കാനെത്തുന്നവരുടെ മനസ്സും ഹൃദയവും ഒരുപോലെ നിറയ്ക്കുന്ന കാഴ്ചകളാണ് ജനകീയ ഹോട്ടലുകളിലേത്.ഈ സംരംഭത്തെ ആശ്രയിക്കുന്നവരുടെ എണ്ണം ദിവസംതോറും കൂടുന്നുവെന്നത് ജനകീയ ഹോട്ടലിനെ നാടൊന്നാകെ ഏറ്റെടുത്തതിന്റെ തെളിവുകൂടിയാണ്. തങ്ങളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടാകുന്നുണ്ടെന്ന പുഞ്ചിരിയോടെയാണ് ഇവിടുത്തെ സ്റ്റാഫുകൾ കസ്റ്റമേഴ്സിനെ തിരികെ യാത്രയാക്കുന്നതും.കേരളത്തിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്ന് ജനകീയ ഹോട്ടലുകളുണ്ട്.

Back to top button
error: