NEWS

മലപ്പുറം അപകടം, ഓട്ടോറിക്ഷ ഡ്രൈവറും മരിച്ചു; മരണം നാലായി

ഇന്ന് ഉച്ചയ്ക്കാണ് ഓട്ടോറിക്ഷ അപകടത്തിൽ പെട്ടത്. പൂവത്തിക്കല്‍ ഖൈറുന്നീസ, സഹോദരന്‍ ഉസ്മാന്‍, ഭാര്യ സുലൈഖ എന്നിവർ അപകടസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഓട്ടോ ഡ്രൈവര്‍ ഹസന്‍കുട്ടി സന്ധ്യയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശു‌പത്രിയിൽ വച്ചാണ് മരണപ്പെട്ടത്

ലപ്പുറം: വള്ളിക്കാപ്പറ്റയിലെ ഓട്ടോ അപകടത്തിൽ മരണം നാലായി. അപകടത്തിൽ പെട്ട ഓട്ടോറിക്ഷ ഡ്രൈവർ ചണ്ടിയന്‍ മൂച്ചി ഹസൻ കുട്ടിയും മരണത്തിനു കീഴടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണം.
ഇന്ന് ഉച്ചയ്ക്കാണ് വള്ളിക്കാപ്പറ്റയിൽ ഓട്ടോറിക്ഷ അപകടത്തിൽ പെട്ടത്.

റോഡില്‍ നിന്നും മണ്ണെടുത്ത താഴ്ചയിലേക്ക് 40 അടി ഉയരത്തിൽ നിന്ന് ഓട്ടോ മറിയുകയായിരുന്നു. വീതി കുറഞ്ഞ റോഡിൽ  വലിയ വളവ് തിരിയുന്നതിനിടെ ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ്. അപകടത്തിൽ നേരത്തേ ഒരു കുടുംബത്തിലെ 3 പേർ മരിച്ചിരുന്നു. 5 പേര്‍ക്ക് പരിക്കേറ്റു. ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ (46 ), സഹോദരന്‍ ഉസ്മാന്‍ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്.
ഓട്ടോ ഡ്രൈവര്‍ ഹസന്‍കുട്ടിയും ഉസ്മാന്റെയും സഹോദരിയുടെയും നാല് കുട്ടികളുമാണ് പരിക്കേറ്റത് ആശുപത്രിയിലായത്. അതിൽ ഓട്ടോ ഹസന്‍കുട്ടിയും ഇന്ന് സന്ധ്യയോടെ മരിച്ചു.

ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം. മൃതദേഹങ്ങൾ മഞ്ചേരി മെഡി. കോളജ് ആശുപത്രി മോർച്ചറിയിൽ.

Back to top button
error: