ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിവാഹപ്രായം 21 ആയിരിക്കണമെന്നാണ് എന്റെ അഭിപ്രായം. എന്നാൽ, നിയമം 2023ലോ അതിന് ശേഷമോ പ്രാബല്യത്തിൽ വന്നാൽ മതി. ആൺകുട്ടിയോ പെൺകുട്ടിയോ 21 വയസ്സ് തികഞ്ഞതിന് ശേഷം മാത്രം വിവാഹം കഴിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനായി 2022ൽ നടത്തണം -അദ്ദേഹം ട്വീറ്റുകളിൽ വ്യക്തമാക്കി.
വിവാഹ പ്രായം ഉയർത്തുന്നതിൽ കോൺഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനിടയിലാണ് പി. ചിദംബരത്തിന്റെ അഭിപ്രായം വന്നിരിക്കുന്നത്.