നന്ദന എന്നായിരുന്നു ആ മകളുടെ പേര്.ഏറെ നാളത്തെ ചികിത്സയ്ക്കും കാത്തിരിപ്പിനും ഒടുവിൽ ജനിച്ച മകൾ. അവൾ അപ്രതീക്ഷിതമായി ഈ ലോകത്ത് നിന്ന് വിട പറഞ്ഞതോടെ ചിത്രയും പൊതുവേദികളിൽ നിന്ന് അകന്നിരുന്നു. 2011 ലായിരുന്നു മകളുടെ മരണം സംഭവിച്ചത്. സിമ്മിങ് പൂളിൽ വീണാണ് നന്ദന ഈ ലോകത്തോട് വിടപറഞ്ഞത്.
ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ ഓർമകൾ പങ്കുവച്ച് ചിത്ര രംഗത്ത് എത്തിയിരിക്കുകയാണ്. മകളുടെ ഒരു ചിത്രം പങ്കു വച്ചു കൊണ്ടാണ് ജീവിതത്തിൽ നഷ്ടപ്പെട്ട സൗഭാഗ്യത്തെ കുറിച്ച് ചിത്ര സോഷ്യൽമീഡിയയിൽ കുറിച്ചത്.നിന്റെ ഓർമ ഞങ്ങളുടെ ജീവിതത്തിൽ എപ്പോഴും കാത്തുസൂക്ഷിക്കുന്ന നിധിയാണ്. വാക്കുകൾക്കുമപ്പുറം നീ ഞങ്ങളെ ഓരോരുത്തരും സ്നേഹിക്കപ്പെടുന്നു. നിന്നെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്നു പറയാൻ വാക്കുകൾ ഇല്ല .പിറന്നാളുമ്മകൾ നന്ദനാ എന്നാണ് ചിത്ര ചിത്രം പങ്കുവച്ചു കൊണ്ട് കുറിച്ചത്.
അമ്മയാകാനായി ഒരുപാട് ചികിത്സകൾ ചെയ്തെങ്കിലും ആ ഭാഗ്യം ചിത്രയ്ക്ക് കൈവന്നത് 2002ലാണ്. കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും ലഭിച്ചത് ഒരു മകളെ ആയിരുന്നു. മരണ ശേഷം ഒരുപാട് നാളുകൾ കഴിഞ്ഞാണ് ചിത്ര പല അഭിമുഖങ്ങളിലും മകളെക്കുറിച്ച് തുറന്നു പറഞ്ഞത്, മകളുടെ വേർപാടിൽ കുടുംബം ഇപ്പോഴും മാനസികമായി തളർന്നിരിക്കുകയാണെന്നും അവളുടെ ഓർമ്മകളിലാണ് ജീവിക്കുന്നത് എന്നും താരം പറഞ്ഞിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , തുടങ്ങിയ വിവിധ വിവിധ ഭാഷകളിലായി ഏകദേശം ഇരുപത്തി അയ്യായിരത്തിലധികം പാട്ടുകൾ ചിത്രയുടെ ശബ്ദത്തിൽ പിറന്നിട്ടുണ്ട് , മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും താരം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ്. 2021-ൽ ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു.