റെയിൽ ലാൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി (ആർഎൽഡിഎ) അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://rlda.indianrailways. gov.in/ മുഖേന ആർഎൽഡിഎ റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രോജക്റ്റ് എഞ്ചിനീയർ (സിവിൽ) തസ്തികകളിലേക്ക് 45 ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓഫ്ലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 23,2021.
അസിസ്റ്റന്റ് പ്രൊജക്റ്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ 45 ഒഴിവുകൾ ആണുള്ളത്. 21 വയസ്സ് മുതൽ 28 വയസ്സ് വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. പട്ടികജാതി, പട്ടികവർഗ, വനിതകൾ, മറ്റെല്ലാവിഭാഗത്തിലുമുള്ള റിസർവ് ഡ് വിഭാഗം ഉദ്യോഗാർത്ഥികൾക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിഇളവ് ലഭിക്കും.
യോഗ്യത : ഇന്ത്യയിലെയോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയോ കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന നിയമസഭയുടെ നിയമം ഉൾപ്പെടുത്തിയ യുജിസി/എഐസിടിഇ അംഗീകൃത സർവകലാശാലയിൽ നിന്ന് മുഴുവൻ സമയ ബിഇ / ബി ടെക് (സിവിൽ എഞ്ചിനീയറിംഗ്) കഴിഞ്ഞവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്.
സ്വന്തം കൈയക്ഷരത്തിൽ പകർത്തിയ ഡിക്ലറേഷൻ ഉപയോഗിച്ച് അപേക്ഷാ ഫോ൦ പൂരിപ്പിക്കുകയും ശേഷം പ്രായത്തിന്റെ തെളിവ് (10/മെട്രിക് സർട്ടിഫിക്കറ്റ്), 12-ാം സർട്ടിഫിക്കറ്റ്, B.Tech/BE ബിരുദ സർട്ടിഫിക്കറ്റ് (സിവിൽ) എന്നിവയിൽ ബിരുദ സർട്ടിഫിക്കറ്റ്, സിവിൽ എഞ്ചിനീയറിംഗിന് (സബ്ജക്റ്റ് കോഡ്: സബ്ജക്റ്റ് കോഡ്: സിഇ) ഉൾപ്പടെ [email protected] ഇമെയിൽ ഐഡിയിൽ അയയ്ക്കണം.