IndiaLead NewsNEWS

കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു

പാലക്കാട്: കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖന്‍ (60) ആണ് മരിച്ചത്. പെരുവമ്പില്‍ അപ്പളംകുളത്തില്‍ മീന്‍പിടിക്കുന്നതിനിടെ ആറുമുഖനെ കാണാതാവുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മീന്‍ പിടിക്കുന്നതിനിടെ ആറുമുഖന്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: