IndiaLead NewsNEWS

മിസ് ഇന്ത്യ മാനസ ഉള്‍പ്പെടെയുളളവര്‍ക്ക് കോവിഡ്‌; മിസ് വേള്‍ഡ് ഫിനാലെ മത്സരം മാറ്റിവെച്ചു

സാന്‍ജുവാന്‍: ഇന്നു നടക്കേണ്ട മിസ് വേള്‍ഡ് ഫിനാലെ മത്സരം മൂന്നുമാസത്തേക്ക് മാറ്റിവെച്ചു. മിസ് ഇന്ത്യ മാനസ വാരാണസി ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുക്കേണ്ട മത്സരാര്‍ഥികള്‍ക്ക് കോവിഡ് പോസിറ്റീവായതാണ് കാരണം.

കോവിഡ് പശ്ചാത്തലത്തില്‍ സ്റ്റേജിലും ഡ്രസ്സിങ് റൂമുകളിലും ഉള്‍പ്പെടെ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നെങ്കിലും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത അടിസ്ഥാനത്തില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് മത്സരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്നു മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പോസിറ്റീവായവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചെന്നും ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാകും നാട്ടിലേക്കു തിരിച്ചയക്കുകയെന്നും അവര്‍ വ്യക്തമാക്കി.

Signature-ad

ഫെബ്രുവരിയില്‍ നടന്ന മത്സരത്തിലാണ് തെലങ്കാന സ്വദേശിനിയായ മാനസ വാരാണസി മിസ് ഇന്ത്യ പട്ടം നേടിയത്. 23 വയസ്സുകാരിയായ മാനസ, ഫിനാന്‍ഷ്യന്‍ ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേഞ്ചില്‍ അനലിസ്റ്റ് ആണ്.

Back to top button
error: