ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന “ശുഭദിനം” പൂർത്തിയായി. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ശുഭദിനം . ജനശ്രദ്ധനേടിയ മാച്ച് ബോക്സ്, തി.മി.രം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ശിവറാം മണി. ജീവിതത്തിലെ നിരവധി പ്രശ്നങ്ങൾക്കൊരു പരിഹാരമാർഗ്ഗമെന്ന നിലയ്ക്കാണ് സാധാരണക്കാരനായ ചെറുപ്പക്കാരൻ സിഥിൻ ഒരു പോംവഴി തിരഞ്ഞെടുത്തത്. സമയത്തിൽ വലിയ വിശ്വാസമുള്ള സിഥിൻ അത് നടപ്പാക്കാൻ ഒരു ശുഭദിനവും ശുഭ മുഹൂർത്തവും കണ്ടെത്തുന്നു.
പൂർണ്ണമായും ശുഭദിനത്തിൽ വിശ്വാസമർപ്പിച്ച് അയാൾ ആ സാഹസത്തിനിറങ്ങുന്നു. അയാളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന സന്ദർഭങ്ങളാണ് തുടർന്നുണ്ടാകുന്നത്. അതൊരിക്കലും അയാൾ പ്രതീക്ഷിച്ചിരുന്നില്ല. ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങളും അതിന്റെ വൈവിധ്യ പരിണിത ഫലങ്ങളുമെല്ലാം നർമ്മം കലർത്തി അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം .
ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് , ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൻ എന്നിവരഭിനയിക്കുന്നു. ബാനർ – നെയ്യാർ ഫിലിംസ്, എഡിറ്റിംഗ് , സംവിധാനം – ശിവറാം മണി, നിർമ്മാണം – ഗിരീഷ് നെയ്യാർ, രചന – വി എസ് അരുൺകുമാർ , ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് ,
പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – നാസിം റാണി, ഗാനരചന – ഗിരീഷ് നെയ്യാർ, സംഗീതം – അർജുൻ രാജ്കുമാർ , പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, ആക്ഷൻസ് – അഷ്റഫ് ഗുരുക്കൾ, കല-ദീപു മുകുന്ദപുരം , ചമയം – മുരുകൻ കുണ്ടറ, കോസ്റ്റ്യുംസ് – അജയ് എൽ കൃഷ്ണ, സൗണ്ട് മിക്സിംഗ് – അനൂപ് തിലക്, സൗണ്ട് ഡിസൈൻ – രാധാകൃഷ്ണൻ എസ് , ഡിസൈൻസ് – ജോണി ഫ്രെയിംസ്, സ്റ്റിൽസ് – മൃതുൽ വിശ്വനാഥ്, വിൻസിലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഓ – അജയ് തുണ്ടത്തിൽ . തിരുവനന്തപുരവും പരിസരപ്രദേശങ്ങളുമായിരുന്നു ലൊക്കേഷൻ .