
കോഴിക്കോട്: വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം. കെട്ടിടം മുഴുവന്‍ തീപടര്‍ന്നു. ഓഫീസ് രേഖകള്‍ പൂര്‍ണമായും കത്തിനശിച്ചു. രാവിലെ 6 മണിയോടെയാണ് തീ കണ്ടത്. വടകര ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. തലശേരി, പേരാമ്പ്ര ഫയര്‍ഫോഴ്സ് യൂണിറ്റുകളും എത്തും. അടുത്തുള്ള ട്രഷറി കെട്ടിടത്തിലേക്ക് തീ പടരുന്നത് തടയാന്‍ ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണ വിധേയമായില്ല.കൂടുതൽ ഫയർ ഫോഴ്സ് സ്ഥലത്തേക്കെത്തുന്നു.