കാമുകിയുടെ ഭര്‍ത്താവിനെ ഭയന്ന് ഫ്ലാറ്റിലെ അഞ്ചാം നിലയില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം
മൊഹ്സിനെ നൈനിറ്റാളില്‍ വച്ച് യുവതി പരിചയപ്പെട്ടത് രണ്ട് വര്‍ഷം മുമ്പാണ്. പ്രണയത്തിലായ ഇരുവരും ഒളിച്ചോടി. നിരവധി സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചു. അടുത്ത കാലത്താണ് ജയ്പൂരിലെ വാടക ഫ്ലാറ്റിലെത്തിയത്. ഈ സ്ഥലം യുവതിയുടെ ഭര്‍ത്താവ് തിരിച്ചറിഞ്ഞു. അയാൾ തിരക്കി എത്തിയപ്പോഴാണ് യുവാവ് അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്
കാമുകിയുടെ ഭര്‍ത്താവ് പിടികൂടാതിരിക്കാനായി ഫ്ലാറ്റിലെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. വിവാഹിതയായ സ്ത്രീയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന മൊഹ്സിൻ എന്ന 29കാരനാണ് കഥയിലെ ദുരന്ത നായകൻ.
രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് മരിച്ച മൊഹ്സിൻ ഉത്തര്‍ പ്രദേശ് സ്വദേശിയാണ്.
ജയ്പൂരിലെ പ്രതാപ് നഗറിലായിരുന്നു യുവതി മകള്‍ക്കൊപ്പം താമസിച്ചിരുന്നത്.
രണ്ട് വര്‍ഷം മുമ്പാണ് യുവതി, മൊഹ്സിനെ നൈനിറ്റാളില്‍ വച്ച് പരിചയപ്പെട്ട് ഒളിച്ചോടുന്നത്. ഇതിന് ശേഷം നിരവധി സ്ഥലങ്ങളില്‍ മാറി മാറി താമസിച്ച ഇവര്‍ ജയപൂരിലെ വാടക ഫ്ലാറ്റിലെത്തിയത് അടുത്ത കാലത്താണ്. മൊഹ്സിനും കാമുകിയും താമസിക്കുന്ന സ്ഥലം യുവതിയുടെ ഭര്‍ത്താവ് തിരിച്ചറിഞ്ഞു. ഇവര്‍ ഇവിടെയുണ്ടെന്ന വിവരം ലഭിച്ച് അയാൾ സ്ഥലത്തെത്തിയപ്പോഴാണ് യുവാവ് അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്.
യുവതിയുടെ ഭര്‍ത്താവിനെ കണ്ട് ഭയന്ന് ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയതാണ് അപകടമുണ്ടാകാൻ കാരണം.
യുവതി മൊഹ്സിനെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. പക്ഷേ ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ് കണ്ടെത്താതിരിക്കാന്‍ നിരവധി സ്ഥലങ്ങളില്‍ താമസിച്ച ഇവര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ജയ്പൂരിലെ ഫ്ലാറ്റിലെത്തുന്നത്. യുവാവിന്റെ മരണത്തിന് പിന്നാലെ യുവതിയും കുഞ്ഞും എവിടെയോ അപ്രത്യക്ഷയായി. ഭര്‍ത്താവിനെയും കാണാതായി. ഇരുവർക്കും വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.
മൊഹ്സിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.