NEWS
നീലേശ്വരം സ്വദേശി ഷാഹിദിനെ റാസല്‍ഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
22കാരനായ ഷാഹിദ് ഒരു വര്‍ഷമായി റാസല്‍ഖൈമയിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് ജോലി ചെയ്യുന്നത്. നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ക്ഷനിലെ ഓട്ടോ ഡ്രൈവർ റസാക്കിന്റേ മകനാണ്
റാസല്‍ഖൈമ: നീലേശ്വരം കണിച്ചിറ സ്വദേശിയെ റാസല്‍ഖൈമയിൽ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഒരു വര്‍ഷമായി റാസല്‍ഖൈമയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഷാഹിദിനെയാണ് (22) മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മുന്‍ പ്രവാസിയും ഇപ്പോള്‍ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ക്ഷനിലെ ഓട്ടോ ഡ്രൈവറുമായ റസാക്കിന്റേയും താഹിറയുടേയും മകനാണ്. സഹോദരങ്ങള്‍: ഷഫീക്ക് (ദുബൈ) ഷമീല്‍, ഷബീര്‍, ഷംസാദ്.