സംസ്ഥാന സർക്കാർ ഭവനപദ്ധതിക്കെതിരായ സംഘപരിപാവർ ആരോപണങ്ങളുടെ മുന വീണ്ടും ഒടിയുന്നു.പ്രധാനമന്ത്രി ആവാസ് യോജനപ്രകാരമുള്ള വീടുകൾ പൂർത്തിയാക്കിയത്
സംസ്ഥാന സർക്കാരിന്റെ ചിലവിൽ.പറയുന്നത് കേന്ദ്ര സർക്കാർ തന്നെയാണ്.
പദ്ധതി പ്രകരം സംസ്ഥാനത്തിന് നൽകേണ്ട 41353.62 ലക്ഷം രൂപയിൽ കേന്ദ്രം ആകെ നൽകിയത്
12190 ലക്ഷം രൂപ മാത്രം.
പദ്ധതി പ്രകാരം അനുവദിച്ച 22523 വീടുകളിൽ 18817 വീടുകളുടെയും പണി പൂർത്തിയാക്കിയത് സംസ്ഥാന സർക്കാർ പണം ചിലവഴിച്ച്.ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രസർക്കാർ രേഖാമൂലം ഈ മറുപടി നൽകിയത്.
കേരളത്തിലെ ഭവന പദ്ധതിയുടെ പണം
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ കേന്ദ്രസർക്കാർ ആണ് നൽകുന്നതെന്നായിരുന്നു സംഘപരിവാർ പ്രചാരണം.
എന്നാൽ 2016 മുതലുള്ള കാലയളവിൽ
പ്രധാനമന്ത്രി ആവാസ് യോജനയിൽ
കേരളത്തിന് ലഭിക്കേണ്ട തുകയുടെ
പകുതി പോലും കേന്ദ്രം നൽകിയിട്ടില്ല എന്നതാണ് വാസ്തവം.ഇതിനിടയിലും
‘ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ’ സംസ്ഥാന സർക്കാർ വീടുപണി തുടരുകയാണ്.