‘അക്ഷരം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, ബിന്ദു നായർക്ക് മികച്ച ഷോർട്ട് ഫിലിം സംവിധായികക്കുള്ള അവാർഡ്
ബിന്ദു നായർ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം, ‘ഇനി അല്പം മധുരം ആകാം’ ഇതിനോടകം ഒട്ടേറെ പുരസ്കാരങ്ങൾ നേടി. ഈ വർഷത്തെ ‘അക്ഷരം’ പുരസ്കാരത്തിലും മികച്ച ഷോർട്ട് ഫിലിം സംവിധായികയായി ബിന്ദു നായർ തിരഞ്ഞെടുക്കപ്പെട്ടു
അഖിലകേരള കലാസാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
പ്രതിഭാ പുരസ്കാരങ്ങൾക്ക്
സംവിധായകൻ വി.എം.വിനു,
എഴുത്തുകാരി ഡോ. കെ.പി.സുധീര,
കേരള ദളിത് ഫെഡറേഷൻ പ്രസിഡന്റ്
കെ.പി.ഭാസ്കരൻ, ദേശീയ അന്തർദേശീയ മത്സരങ്ങളിൽ എൺപതോളം അവാർഡുകൾ നേടിയ ‘യക്ഷി’ ഷോർട്ട് ഫിലിമിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ
ബ്രിജേഷ് പ്രതാപ് എന്നിവരെ തിരഞ്ഞെടുത്തു.10001 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.
പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള അക്ഷരം സാഹിത്യ പുരസ്കാരങ്ങൾക്ക്
ഡോ. ശശികല പണിക്കർ
(നോവൽ: ലബനാനിലെ മുന്തിരിത്തോപ്പും കുറേ നിഴലുകളും),
ബഷീർ സിൽസില
(കഥകൾ: മഴചാറുമിടവഴിയിൽ),
ഉഷ സി നമ്പ്യാർ
(കഥകൾ: നന്മപൂക്കുന്ന സൗഹൃദങ്ങൾ),
പ്രസാദ് കൈതക്കൽ
(ഓർമ്മക്കുറിപ്പുകൾ: പുത്തോലയും കരിയോലയും),
വി.കെ.വസന്തൻ വൈജയന്തിപുരം
(കവിതകൾ: ഇരുട്ടിനെ എനിക്ക് ഭയമാണ്),
പ്രദീപ് രാമനാട്ടുകര
(കവിതകൾ: ബുദ്ധനടത്തം)
എന്നിവരും അർഹരായി. 5005 രൂപയാണ് അവാർഡ് തുക.
മികച്ച ഷോർട്ട് ഫിലിം സംവിധായിക:
ബിന്ദു നായർ
(ഇനി അല്പം മധുരം ആകാം),
മികച്ച ഡോക്യുമെന്ററി സംവിധായിക:
പ്രിയ ഷൈൻ
(പെണ്ണുടലിന്റെ പ്രരോദനങ്ങൾ).
പുരസ്കാരങ്ങൾ ഡിസംബർ 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മേയർ ഡോ. ബീന ഫിലിപ്പ്, മുൻകേന്ദ്രമന്ത്രി
മുല്ലപ്പള്ളി രാമചന്ദ്രൻ, തിരക്കഥാകൃത്തും സാഹിത്യകാരനുമായ
ശത്രുഘ്നൻ എന്നിവർ സമ്മാനിക്കും.