കൊച്ചി: മഴയല്ല റോഡ് തകരാൻ കാരണമെന്ന് കേരള ഹൈക്കോടതി. മികച്ച രീതിയിൽ റോഡുകൾ പണിയാനാകുമെന്നും പാലക്കാട് – ഒറ്റപ്പാലം റോഡ് ഇതിന് ഉദാഹരണമാണെന്നും ഹൈക്കോടതി പറഞ്ഞു. ഇത്രയും കാലമായിട്ടും ആ റോഡിന് ഒരു കുഴപ്പവുമില്ല.ആ റോഡ് നിർമ്മിച്ച മലേഷ്യൻ എഞ്ചിനീയർക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
കിഴക്കമ്പലം – നെല്ലാട് റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഈ വിമർശനം.
‘മഴയാണ് റോഡുകൾ തകരാനുള്ള കാരണമെന്ന് പറയാനാകില്ല.നന്നായി റോഡുകൾ പണിയാൻ കഴിയില്ലെങ്കിൽ എന്തിനാണ് എഞ്ചിനീയർ? കിഴക്കമ്പലം – നെല്ലാട് റോഡ് അടിയന്തരമായി നന്നാക്കണം.റോഡ് പണിക്ക് നൂറു രൂപ നീക്കിവച്ചാൽ അതിന്റെ പകുതി എങ്കിലും ഉപയോഗിക്കണമെന്നും എഞ്ചിനീയർമാർ അറിയാതെ ഒരു അഴിമതിയും. നടക്കില്ലെന്നും കോടതി പറഞ്ഞു.
ശരാശരി നിലവാരമുള്ള റോഡെങ്കിലും ജനങ്ങൾക്ക് കിട്ടണം. കുഴിയിൽ വീണു മരിക്കാതെ വീടെത്താൻ കഴിയണം. ആരുടെയോ വീഴ്ചകൾക്ക് ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നതെന്നും കോടതി പറഞ്ഞു.